ജൈവ വൈവിധ്യ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: ജിവിഎച്ച് എസ് താമരശ്ശേരിയിൽ ജൈവ വൈവിധ്യ ക്ലബ്ബ് പാപ്പിലിയോ ബുദ്ധ ഉദ്ഘാടനം ചെയ്തു. വംശനാശം നേരിടുന്ന സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത്. സ്ക്കൂൾ ഹെഡ് ടീച്ചർ ഗീതാമണി ടി.പി അധ്യക്ഷം വഹിച്ച ചടങ്ങ് ദേശീയ ഹരിത സേനയുടെ ജില്ലാ കോ ഓർഡിനേറ്റർ
സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു.
മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ റിസേർച്ച് സ്കോളർ മിഥുൻ വേണുഗോപാലും സനലും പദ്ധതി വിശദീകരണം നടത്തി. പരിസ്ഥിതി കബ്ബ് കൺവീനർ ഷജിന എ.കെ സ്വാഗതം പറഞ്ഞു.
