ചോദ്യത്തിന് കോഴ ആരോപണം; മഹുവ മോയ്ത്രക്ക് എം.പി സ്ഥാനം നഷ്ടം

ഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിലെ എത്തിക്‌സ് കമ്മറ്റി റിപ്പോർട്ടിൻ മേലുള്ള ചർച്ചക്കൊടുവിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മോയ്ത്രയെ പുറത്താക്കി. മഹുവയെ പുറത്താക്കണമെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നുമാണ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ ഉന്നയിച്ചിരുന്നത്. റിപ്പോർട്ട് ചർച്ച ചെയ്യാൻ 30 മിനിറ്റ് സമയമാണ് സീപിക്കർ അനുവദിച്ചിരുന്നത്.

അതേസമയം റിപ്പോർട്ട് പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. അഞ്ഞൂറോളം പേജുള്ള റിപ്പോർട്ട് രണ്ട് മണിക്കൂറിനുള്ളിൽ പഠിക്കാൻ കഴിയില്ലെന്ന് കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധിർരഞ്ജൻ ചൗധരി പറഞ്ഞു. അതേസമയം മഹുവക്ക് സംസാരിക്കാൻ അനുമതി നൽകണമെന്ന തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം സ്പീക്കർ നിഷേധിച്ചു.

മഹുവ പാസ് വേർഡ് കൈമാറുന്നതിലൂടെ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് ചെയതത്. മഹുവയെ പുറത്താക്കണം. മഹുവക്കെതിരെ കേന്ദ്ര സർക്കാർ അന്വേഷണം നടത്തണം എന്നീ നിർദേശങ്ങളാണ് എത്തിക്സ് കമ്മറ്റി റിപ്പോർട്ടിലുണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍