നൂറാം വാര്‍ഷികം നടത്തേണ്ടത് ഞങ്ങള്‍’; കാന്തപുരം വിഭാഗത്തിനെതിരെ ഇ.കെ സമസ്ത
കാന്തപുരം വിഭാഗത്തിന്‍റെ നൂറാം വാര്‍ഷികാഘോഷത്തിനെതിരെ ഇ.കെ സമസ്ത. നൂറാം വാര്‍ഷികം നടത്തേണ്ടത് ഇ.കെ പക്ഷമാണെന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സുന്നി ഐക്യ സാധ്യതകള്‍ക്കിടെയാണ് കാന്തപുരം പക്ഷത്തെ വിമര്‍ശിച്ച് ജിഫ്രി തങ്ങള്‍ രംഗത്തെത്തിയത്.
ഇ.കെ സമസ്ത ബംഗളൂരുവില്‍ ജനുവരി 28ന് നൂറാം വാര്‍ഷികം നടത്താനിരിക്കെ കാന്തപുരം വിഭാഗവും നൂറാം വാര്‍ഷികം പ്രഖ്യാപിച്ചതാണ് സമസ്തയെ ചൊടിപ്പിച്ചത്. 1989 ല്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തി പുറത്തുപോയവര്‍ നൂറാം വാര്‍ഷികം സംഘടിപ്പിക്കുന്നതെങ്ങനെയെന്നാണ് സമസ്തയുടെ ചോദ്യം. നൂറാം വാര്‍ഷികം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍