ആദർശ സമ്മേളനംസന്ദേശ പ്രയാണം തുടങ്ങി
പൂനൂർ: നാളെ പള്ളിപ്പുറം - വാടിക്കലിൽ നടക്കുന്ന ആദർശ സമ്മേളനത്തിൻ്റെ ഭാഗമായുള്ള സന്ദേശ പ്രയാണം പൂനൂർ ചീനി മൂക്കിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ ട്രഷറർ സി പി സാജിദ് ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം പ്രസിഡണ്ട് ഹാഫിള് ബാസിം മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിസ്ഡം മണ്ഡലം ട്രഷറർ ടി.ടി.അബ്ദുസലാം, കെ. നിഹാൽ റഹ്മാൻ, കെ.ആദിൽ അമീൻ, ഹിഷാം വള്ളിയോത്ത്, ടി.പി. ജിയാദ് അഹമ്മദ്, ഹിഷാം അഹ്മദ് സംസാരിച്ചു.ഒന്നാം ദിവസത്തെ സന്ദേശ പ്രയാണം പൂനൂർ മണ്ഡലത്തിലെ 30 കേന്ദ്രങ്ങളിൽ സന്ദർശനം പൂർത്തിയാക്കി ചോയിമഠത്ത് സമാപിച്ചു. നാളെ താമരശ്ശേരി മണ്ഡലത്തിൽ 9 മണിക്കാരംഭിക്കുന്ന പ്രയാണം വൈകീട്ട് 5 മണിക്ക് പള്ളിപ്പുറം - വാടിക്കലിൽ സമ്മേളന നഗരിയിൽ സമാപിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍