വാർഷികാഘോഷ സ്വാഗതസംഘവും ലോഗോ പ്രകാശനവും
കട്ടിപ്പാറ:വെട്ടിഒഴിഞ്ഞ തോട്ടം ജി എൽ പി സ്കൂൾ അമ്പതാം വാർഷിക സ്വാഗതസംഘ രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് മെമ്പർ സാജിദ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം താമരശ്ശേരി എസ് ഐ ബാബുരാജ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് അഷ്റഫ് പി വി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എസ് എം സി ചെയർമാൻ പി പി അബ്ദുസ്സലീം, കെ വി അബ്ദുൽ അസീസ്,കെ കെ എം ഹനീഫ, സലാം ആര്യങ്കുളം, കെടി രിഫായത്ത്, ടി അസീസ് മാസ്റ്റർ, പിസി സെയ്തൂട്ടി ഹാജി, എംകെ അബു ഹാജി, കരീം മാസ്റ്റർ,എം ഹൈദർ, ടി എം സബിത, ദീപമോൾ, സംസാരിച്ചു. ഹെഡ്മാസ്റ്റർ ടി പി മുഹമ്മദ് അഷ്റഫ് സ്വാഗതവും മുജീബ് റഹ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍