താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം
താമരശ്ശേരി:ചുരത്തിൽ ഇന്നും രൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരം 4,5,6,7,8 വളവുകൾക്കിടയിൽ വാഹനത്തിരക്ക് കാരണം രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു. ഇന്നലെ അർദ്ധരാത്രി മൂന്ന് മണിയോടെ ചുരത്തിൽ ഒരു ലോറി തകരാറിലായതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിന്റെ ഭാഗമാണിത് . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചുരത്തിൽ നിത്യവും ഗതാഗത കുരുക്ക് തുടർന്നു വരുന്നത് യാത്ര ക്കാരെ ഏറെ കഷ്ടത്തിലാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍