അംഗീകാരമില്ലാതെ ബാലികാ സംരക്ഷണ കേന്ദ്രം; മലയാളി വൈദികന്‍ റിമാന്‍ഡില്‍..


അംഗീകാരമില്ലാതെ ബാലികാസംരക്ഷണ കേന്ദ്രം നടത്തിയെന്നാരോപിച്ച് മധ്യപ്രദേശിലെ ഭോപ്പാലില്‍ അറസ്റ്റിലായ മലയാളി സിഎംഐ വൈദികനെ റിമാന്‍ഡ് ചെയ്തു. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അനില്‍ മാത്യുവിനെയാണ് റിമാന്‍ഡ് ചെയ്തത്. ആഞ്ചല്‍ എന്ന സ്ഥാപനത്തിന്‍റെ ഡയറക്ടറാണ് ഫാദര്‍ അനില്‍ മാത്യു. സ്ഥാപനത്തിലെ 26 പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ഹോസ്റ്റലായി നടത്തേണ്ട സ്ഥാപനം ചില്‍ഡ്രന്‍സ് ഹോമാക്കി മാറ്റിയെന്നും ആരോപണമുണ്ട്. 

എന്നാല്‍ പെണ്‍കുട്ടികളെ കാണിനില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മതപരിവര്‍ത്തനമടക്കം ആരോപിക്കുന്നത് യാഥാര്‍ഥ്യം മനസ്സിലാക്കാതെയാണെന്നും സിഎംഐ സഭയും ഭോപ്പാല്‍ അതിരൂപതയിലെ വൈദികരും വിശദീകരിക്കുന്നു. വിഷയത്തില്‍ ഉടനടി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിഎംഐ സഭയ്ക്ക് കീഴിലെ ആഞ്ചല്‍ സൊസൈറ്റി കേന്ദ്ര ന്യൂനപക്ഷകാര്യസഹമന്ത്രി ജോണ്‍ ബര്‍ലയ്ക്ക് കത്തയച്ചു. ഈ സ്ഥാപനത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കാനൂന്‍ഗോ പരിശോധന നടത്തിയിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍