വിദ്യാര്‍ത്ഥിനി ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍


കാസര്‍കോട്: പത്തൊമ്പതു കാരി ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തിയോട് സ്വദേശിനി ഫാത്തിമ ആണ് ഫ്ലാറ്റിലെ മുറിയില്‍ ജീവനൊടുക്കിയത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പെണ്‍കുട്ടിയെ അജ്ഞാതനായ യുവാവ് ഫോണ്‍ വഴി ശല്യം ചെയ്തിരുന്നതായി കുടുംബക്കാര്‍ മൊഴി നല്‍കി.

രാവിലെ ഏറെ വൈകിയിട്ടും യുവതിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വിവരമറിഞ്ഞത്. മുറിയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുറന്നു നോക്കിയപ്പോഴാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുമ്ബള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. യുവതിയെ അപരിചിതനായ ഒരു യുവാവ് ഫോണിലൂടെ ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍