കത്താത്ത തെരുവ് വിളക്കുകൾ: ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് യുവജനങ്ങൾ
താമരശ്ശേരി : താമരശ്ശേരി ഈർപ്പോണ റോഡിലെ പ്രധാന ജംഗ്ഷനും,നിരവധി കാൽനടക്കാരും , വാഹനങ്ങളും കടന്ന് പോവുന്നതുമായ പള്ളിപ്പുറം മുക്ക് മുതൽ ഒതയോത് ട്രാൻസ്‌ഫോർമർ വരെയും, പള്ളിപ്പുറം സ്കൂൾ വരെയും തെരുവ് വിളക്ക് കത്താത്തതിൽ ചൂട്ട് കത്തിച്ച് പ്രധിഷേധ പ്രകടനം നടത്തി യുവാക്കൾ . ഏറെ പ്രധാനപ്പെട്ട ഈ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ വെളിച്ചം ഇല്ലാത്തതിനാൽ പുറത്തുനിന്ന് ആളുകൾ വാഹനങ്ങളിലെത്തി താവളമാക്കുകയും,ലഹരി വിൽപന കേന്ദ്ര മാക്കി മാറ്റുകയും ചെയ്യുന്നു.ഇവരുടെ വലയിൽ വിദ്യാർത്ഥി കളടക്കമുളള നിരവധി പേർ അകപ്പെട്ട ത് ശ്രദ്ധയിൽ പെട്ടതിനാൽ സാമൂഹ്യ സേവന രംഗത്തെ ഒരു പറ്റം യുവാക്കൾ പോലീസ് സ്റ്റേഷനിലും പഞ്ചായത്ത് മെമ്പറെയും പല തവണയായി അറിയിച്ചിരുന്നു. ഈ പ്രദേശത്ത് കബർസ്ഥാന്റെ മുന്നിൽ സ്ഥാപിച്ച സോളാർ ലൈറ്റും രണ്ട് വർഷത്തിലധികമായി പ്രവർത്തിക്കുന്നില്ല എന്നതും വാർഡ് മെമ്പറെ പല തവണ വിളിച്ചു അറീച്ചിരുന്നതായി യുവാക്കളും പ്രദേശ വാസികളും പറയുന്നു . ഇനിയും ഇവിടെ യുളള തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമാക്കാൻ അധികൃതർ തയ്യാറാവുന്നില്ലെങ്കിൽ വാർഡ് മെമ്പറുടെ വീടിലേക്കും,ഗ്രാമ പഞ്ചാത്ത് ഓഫീസിലേക്കും മാർച്ചടക്കമുളള സമരത്തിന് പ്രദേശവാസികൾ തയ്യാറാവുമെന്ന് നാട്ടുകാർ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍