താമരശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു


താമരശ്ശേരി ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ  ന് താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി അധ്യക്ഷത വഹിച്ച യോഗം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് മാസ്റ്റർ ഉദ്ഘാടനം  ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ പദ്ധതി വിശദീകരണം നടത്തി. പരിപാടിയിൽ ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജിത കെ കെ, കൊടുവള്ളി ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ കൗസർ മാസ്റ്റർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ പി സജിത്ത്,  യുവേഷ് എം വി,  ജോസഫ് മാത്യു, ആസൂത്രണ സമിതി അംഗങ്ങളായ പി എസ് മുഹമ്മദലി, എൻ പി  റസാഖ് മാസ്റ്റർ, സത്താർ പള്ളിപ്പുറം, ടി കെ അരവിന്ദാക്ഷൻ മാസ്റ്റർ, ഹാഫിസുറഹ്മാൻ,വി കെ അഷ്‌റഫ് എന്നിവർ ആശംസ അറിയിച്ചു.ഗ്രാമ പഞ്ചായത്ത് പദ്ധതി കോർഡിനേറ്റർ പി പി ഗഫൂർ ചർച്ചക്ക് നേത്രത്വം നൽകി.പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ അരവിന്ദൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി അശോകൻ വി ആർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍