ബാലുശ്ശേരിയിൽ മോഷ്ടാക്കൾ പിടിയിൽ
ബാലുശ്ശേരി : കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബാലുശ്ശേരിയിലും പരിസരങ്ങളിലും പോലീസിന് തലവേദനയായി മോഷണ പരമ്പര നടന്നിരുന്നു, പ്രതികളെ കണ്ടെത്തുന്നതിനായി ബാലുശ്ശേരി പോലീസ് ഇൻസ്പക്ടർ എം കെ സുരേഷ് കുമാറിൻറെ നിർദ്ദേശ പ്രകാരം എസ് ഐ റഫീക്കിൻറെ മേൽ നോട്ടത്തിൽ സ്പെഷൽ സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിയതിൻറെ ഭാഗമായി രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ലഹരി ഉപഭോക്താക്കളും സ്ഥിരം ശല്യക്കാരുമായ അവിടനല്ലൂർ പൊന്നാമ്പത്ത് മീത്തൽ ബബിനേഷ് സി എം( 32), പൂനത്ത് നെല്ലിയുള്ളതിൽ അരുൺകുമാർ എൻ എം, (30 )എന്നിവരേയാണ് ബാലുശ്ശേരി എസ് ഐ റഫീക്കും സംഘവും അറസ്റ്റ് ചെയ്തത്. ബബിനേഷ് എന്നയാൾ കഴിഞ്ഞ നവംബർ മാസം 17ന് ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസ്സിൽ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ആളും പൂനത്തുള്ള വീട്ടിൽ നിന്നും 24000 രൂപ മോഷണം നടത്തിയ കേസ്സിലും കപ്പുറം കുന്നോത്ത് പരദേവത ക്ഷേത്രത്തിലെ 3 കവര വിളക്കുകൾ മോഷ്ടിച്ച കേസിലെ പ്രതിയുമാണ്. അരുൺകുമാർ ലഹരി ഉപയോഗിക്കുന്നയാളും അതുമായി ബന്ധപ്പെട്ട് നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നയാളും ക്ഷേത്ര കളവിൽ ബബിനേഷിനോടൊപ്പം പങ്കാളിയായ ആളുമാണ്. കളവു കേസ്സിൽ ഇവരുടെ കൂട്ടാളിലകളായ കൂടുതൽ പ്രതികളെ കണ്ടെത്താനുണ്ട്. റഫീക്ക് എസ് ഐ യെ കൂടാതെ എസ് ഐ രാധാകൃഷ്ണൻ, എസ് ഐ റഷീദ്, എസ് ഐ രാജേഷ് പി, എസ് സി പി ഒ മാരായ സുരാജ്, രജീഷ്, രാജേഷ് സി ടി എന്നിവരും സ്പെഷൽ സ്ക്വാഡിൽ അംഗങ്ങളാണ്.
പ്രതികളെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍