പഞ്ചായത്ത് തല കായിക മേളയിൽ പള്ളിപ്പുറം ജി എം യു പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് തല എൽ.പി വിഭാഗം കായികമേള പള്ളിപ്പുറം (ചാലക്കര) ജി.എം.യു.പി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. കായിക മേളയുടെ ഉദ്ഘാടനം താമരശ്ശേരി എ.ഇ.ഒ സതീഷ് കുമാർ നിർവ്വഹിച്ചു.
വാർഡ് മെമ്പർ റംല ഖാദർ സി.പി അധ്യക്ഷത വഹിച്ചു. പള്ളിപ്പുറം ജി.എം.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ്സും മേളയുടെ ജനറൽ കൺവീനറുമായ എ.പി മിനി ടീച്ചർ സ്വാഗതം പറഞ്ഞു. പള്ളിപ്പുറം ജി എം.യു.പി സ്കൂൾ പി ടി എ പ്രസിഡൻ്റ് ഇഖ്ബാൽ പൂക്കോട്, എസ്.എം.സി ചെയർമാൻ ഇസ്ഹാഖ് ചാലക്കര, കെടവൂർ MMALP ഹെഡ്മിസ്ട്രസ് ദിൽഷ ടീച്ചർ എന്നിവർ സംസാരിച്ചു..PEC കൺവീനർ സാലിഹ് മാസ്റ്റർ നന്ദി പറഞ്ഞു. കായിക മേളയിൽ പള്ളിപ്പുറം (ചാലക്കര) ജി എം യു പി സ്കൂൾ ജേതാക്കളായി. പൂനൂർ എ.എം.എൽ.പി സ്കൂൾ തേക്കുംതോട്ടം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.
പള്ളിപ്പുറം (ചാലക്കര) ജി.എം.യു.പി സ്കൂളിലെ ആദിശങ്കർ, ഫാത്തിമ.ഇ.കെ, ജി യുപിഎസ് താമരശ്ശേരിയിലെ അഷീഖ, പൂനൂർ എ.എം.എൽ.പി സ്കൂളിലെ മുഹമ്മദ് ഇൻസാഫ് എന്നിവർ വിവിധ ഇനങ്ങളിൽ വ്യക്തിഗത ജേതാക്കളായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍