ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ സ്വിച്ച് ഓൺ കർമ്മം


താമരശ്ശേരി : പള്ളിപ്പുറം എ. എൽ. പി സ്കൂളിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി പൂർവ്വവിദ്യാർത്ഥികളായ അനിതാബ് താമരശ്ശേരിയും ബിഷാൽ വാഴപ്പിള്ളിയും ചേർന്ന് സംവിധാനം ചെയ്യുന്ന "നൂറിനിപ്പുറം"എന്ന ഡോക്യുമെന്ററി യുടെ ചിത്രീകരണത്തിന്റെ സ്വിച്ച് ഓൺ കർമ്മം പ്രധാന അധ്യാപികയായ  ഷീജ നിർവഹിച്ചു. പ്രകാശൻ മാസ്റ്റർ, പ്രവീൺ മാസ്റ്റർ, രമ്യ ടീച്ചർ, ജിതിൻമാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ദിലീഷ് ദേവസി ഛായഗ്രഹണം ചെയ്യുന്ന ഡോക്യുമെന്ററി നൂറാം വാർഷികത്തിന്റെ സമാപന വേദിയിൽ പ്രദർശിപ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍