കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതി NSS സഹവാസ ക്യാമ്പ് സമാപിച്ചു.


 
കട്ടിപ്പാറ : കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ ഡിസംബർ 26 മുതൽ നടന്നു വരുന്ന കോരങ്ങാട് ജി.വി എച്ച് എസ് എസിലെ NSS വളണ്ടിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പിന് പുതു വർഷപ്പുലരിയിൽ ഉജ്ജ്വല സമാപനം.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ നിന്നും നേടിയെടുത്ത ഊർജ്ജം ഭാവി ജീവിതത്തിന്റെ പാഥേയമാക്കണമെന്ന് അവർ ഉദ്ബോധിപ്പിച്ചു. പിടിഎ പ്രസിഡണ്ട് നൗഷാദ് ആറ്റുസ്ഥലം അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പറും ചീഫ് പ്രമോട്ടറുമായ എ കെ അബൂബക്കർ കൂട്ടി, ഐയുഎം എൽപി സ്കൂൾ ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം, കെ.കെ നിസാർ, എം.അബ്ദുൽ മജീദ്, ഹാരിസ് അമ്പായത്തോട്, പി.സുബൈദ ടീച്ചർ, എം വിനോദൻ ,ഷംസീർ കക്കാട്ടുമ്മൽ, കെ.ടി ആരിഫ് മാസ്റ്റർ, NSS കോർഡിനേറ്റർ ഷബ്ന പാറയിൽ മുതലായവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ മഞ്ജുള യു.ബി. സ്വാഗതവും വളണ്ടിയർ ലീഡർ ഭാഗ്യനാഥ് നന്ദിയും പറഞ്ഞു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍