കാപ്പ ചുമത്തി ജയിലിൽ അടച്ചു
താമരശ്ശേരി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ താമരശ്ശേരി അമ്പായത്തോട് വെഴുപ്പൂർ എസ് സ്റ്റേറ്റ് മീനംകുളത്തുചാലിൽ താമസിക്കും ബാബു ഉമ്മന്റെ മകൻ റോഷനെയാണ് താമരശ്ശേരി സി ഐ സായുജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂരിൽ വെച്ച് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.
അമ്പായത്തോട് വെച്ച് വളര്‍ത്ത് നായ്ക്കള്‍ വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയാണ് റോഷന്‍, ബാഗ്ലൂരില്‍ നിന്നും എത്തിക്കുന്ന മരുന്നുകള്‍ താമരശ്ശേരി കുന്ദമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നതിനിടെ പിടികൂടിയ കേസിലുമടക്കം 17 ൽ അധികം കേസുകൾ ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
കണ്ണൂരിൽ പോലീസിനു നേരെ വെടിയുതിർത്ത കേസും ഇതിൽ ഉൾപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍