താമരശ്ശേരി ഗവ. ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ‘ഒരുവട്ടം കൂടി’ ഒത്തു ചേർന്നു


താമരശ്ശേരി:താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിൽ 1967 മുതൽ 71 വരെ എസ് എസ് എൽ സി ബാച്ചിൽ പഠിച്ചിട്ടുള്ള പൂർവ വിദ്യാർത്ഥികളുടെ കൂടിച്ചേരൽ ശ്രദ്ധേയമായി. 55 വർഷത്തിനുശേഷം വിദ്യാലയ അങ്കണത്തിൽ വളരെ വികാരപരവും ഹൃദ്യവുമായ അനുഭവങ്ങൾ പങ്കിട്ടു കൊണ്ട് ഒരുവട്ടം കൂടി 150 പരം പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി . അക്കാലത്ത് തങ്ങളെ പഠിപ്പിച്ച അധ്യാപകരെ ആദരിക്കുകയും ക്ഷേമ അന്വേഷണങ്ങൾ പങ്കിടുകയും ചെയ്തു കാലത്ത് ഒമ്പതുമണിക്ക് ആരംഭിച്ച സൗഹൃദ സംഗമം വൈകിട്ട് 5:00 വരെ നീണ്ടുനിന്നു. പരസ്പരം പരിചയങ്ങൾ പുതുക്കിയും ക്ഷേമ അന്വേഷണങ്ങൾ നടത്തിയും വിഭവസമൃദ്ധമായ സദ്യയുംഅംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും വളരെ ഹൃദ്യമായ പരിപാടിയായി .സംഘാടകസമിതി ചെയർമാൻ ഉദയചന്ദ്രൻ വെളിമണ്ണ അധ്യക്ഷത വഹിച്ചു. താമരശ്ശേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക ഗീതാമണി .ടി.വി.പരിപാടി ഉദ്ഘാടനം ചെയ്തു അഹമ്മദ് കുട്ടി ഉണ്ണികുളം മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പി.ടി.എ പ്രസിഡണ്ട്അഷ്റഫ് കോരങ്ങാട് രക്ഷാധികാരികളായ കെ. കെ .രഘു, സി .ടി. ഭരതൻ,സി.ഗോപിനാഥ് ബാംഗ്ളൂർ, ഹുസൈൻ കാരാടി , എ.പി .മൂസ എന്നിവർ പ്രസംഗിച്ചു മുൻകാല അധ്യാപകരായ ടി .കെ. തങ്കപ്പൻ മാസ്റ്റർ ,ശ്രീധരി ടീച്ചർ ,സരള ടീച്ചർ,ഡോക്ടർ സി. ഭാസ്കരൻ , കണാരുക്കുട്ടി മാസ്റ്റർ ,എന്നിവരെ ചടങ്ങിൽ ആദരിച്ചു. കലാ മത്സരങ്ങളിൽ ജില്ലാതലത്തിലും സബ്ജില്ലാതലത്തിലും മികച്ച പ്രകടനം കാഴ്ചവച്ച പേരക്കുട്ടികളെ ചടങ്ങിൽ മെമെന്റോ നൽകി അനുമോദിച്ചു സി .പോക്കർ ,എൻ.പി മുഹമ്മദലി ,സത്യഭാമ ,എ.കെ. ദേവി ,രമണി ,അബൂട്ടി പി.കെ. മുഹമ്മദ് ബാപ്പു ,രാഘവൻ. കെ സി ,എൻ .പി
.മുഹമ്മദ് എന്നിവർ നേതൃത്വം നൽകി ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട് സ്വാഗതവും കെ.കെ .ഗോപി കോരങ്ങാട് നന്ദിയും രേഖപ്പെടുത്തി .


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍