സ്റ്റേറ്റ്മെൻറ് പുതുക്കലും കെ എ യു സിഐടിയു ബ്രാഞ്ച് സമ്മേളനവും

താമരശ്ശേരി :കേരള ആർട്ടിസാൻസ് യൂനിയൻ സി ഐ ടി യു  താമരശ്ശേരി നോർത്ത് മേഖലയിലെ ചുണ്ടക്കുന്ന് ബ്രാഞ്ച് സമ്മേളനവും സ്റ്റേറ്റ്മെൻറ്  പുതുക്കലും നടന്നു.സമ്മേളനം ആർട്ടിസാൻസ്  യൂണിയൻ താമരശ്ശേരി ഏരിയാ ജോയന്റ്  സെക്രട്ടറി പി.എം അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സി കെ ചന്ദ്രശേഖരൻ റിപ്പോർട്ട് അവതരിപ്പിച്ചു 
പി വി ബവീഷ് സി കെ രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ചുണ്ടക്കുന്ന്  ബ്രാഞ്ച് സെക്രട്ടറിയായി
സി കെ ചന്ദ്രശേഖരനും
പ്രസിഡന്റായി പി വി ബവീഷിനേയും ട്രഷററായി സി കെ രാമകൃഷ്ണനെയും
ജോയന്റ്  സെക്രട്ടറിയായി ദിനേശനേയും തെരഞ്ഞെടുത്തു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍