അഭിഭാഷകനോട് അപമര്യദയായി പെരുമാ റിയ സംഭവം; എസ്ഐ ഉൾപ്പെടെ കോടതി യിൽ ഹാജരാകണം


പാലക്കാട്: ആലത്തൂരിൽ അഭിഭാഷകനോട് അപമര്യദയായി പെരുമാറിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ കോടതിയുടെ നിർദേശം. ആലത്തൂർ ഫസ്റ്റ് ക്ലാ സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

ഈ മാസം 12 ന് ഹാജരാകാനാണ് ഉദ്യേഗസ്ഥർക്ക് നിർദേശം. സംഭവം നടന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യേഗസ്ഥരുടെയും രേഖകളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടത്തെതുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനൽകണമെന്ന കോടതിയുടെ ഉത്തരവുമായാണ് അഡ്വ. അക്വിബ് സുഹൈ ൽ പോലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന്, എസ്ഐ ഇയാളോട് കയർത്ത് സംസാരിക്കുകയാ യിരുന്നു. തുടർന്ന് അഭിഭാഷകൻ കോടതിയല ക്ഷ്യ ഹർജി സമർപ്പിക്കുകയായിരുന്നു. ഈ ഹർ ജിയിലാണ് കോടതിയുടെ ഇടപെടൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍