സ്നേഹാരാമം' നാടിന് സമർപ്പിച്ചു.

താമരശ്ശേരി : കന്നൂട്ടിപ്പാറ ഐ യു എം സ്കൂളിൽ നടന്ന താമരശ്ശേരി ഗവ. ഹയർ സെക്കഡറി സ്കൂളിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി എൻ എസ് എസ് വളണ്ടിയർമാർ താമരശ്ശേരി ചുങ്കം ചെക്കുപോസ്റ്റിന് സമീപം നിർമ്മിച്ച 'സ്നേഹാരാമം' നാടിന് സമർപ്പിച്ചു.

പ്ലാസ്റ്റിക് മാലിന്യത്താലം നിരവധി വാഹനങ്ങളാലും മറഞ്ഞു കിടന്ന പൊതുസ്ഥലം ശുചീകരിച്ച് ചെടികൾ നട്ടുപിടിപ്പിച്ചും ഇരിപ്പിടങ്ങൾ ഒരുക്കിയും പാഴ്സ്തുക്കളുടെ പുനരുപയോഗത്തിലൂടെയും ആളുകളുടെ ശ്രദ്ധയെ ആകർഷിക്കുന്ന രീതിയിൽ സുന്ദരമാക്കിയാണ് 'സ്നേഹാരാമം' ഒരുക്കിയത്.ദിവസങ്ങളോളം നീണ്ടുനിന്ന കഠിന പ്രയത്നത്തിന്റെ ഭാഗമായി വിവിധതരം മാലിന്യങ്ങൾ തരംതിരിച്ച് അവ ഹരിത കർമ്മ സേനയ്ക്കും നൽകുകയും ചെയ്തു.
നാടിന് തണലേകിയ 'സ്നേഹാരാമം' താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ശ്രീ മുസ്തഫ ഉദ്ഘാടനം ചെയ്തു 'സ്നേഹാരാമം' നാടിന് സമർപ്പിക്കുകയും പി ടി എ പ്രസിഡന്റ് അഷ്റഫ് കോരങ്ങാട്, വൈസ് പ്രസിഡൻറ് വിനോദൻ എം, എസ് എം സി ചെയർമാൻ മനോജ്, മുൻ പിടിഎ പ്രസിഡന്റ് അബ്ദുൽ മജീദ്, പ്രിൻസിപ്പൽ മഞ്ജുള യു ബി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷബ്ന എന്നിവർ പങ്കെടുക്കുകയും എൻ എസ് എസ് വോളണ്ടിയേഴ്സ്നോടൊപ്പമുള്ള നാട്ടുകാരുടെ നിറ സാന്നിധ്യം ശ്രദ്ധേയമാവുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍