സ്കൂളില്‍ പോവാതെ തോട്ടില്‍ കളിച്ചു; അമ്മയുടെ വഴക്ക്, 7വയസുകാരന്‍ ജീവനൊടുക്കി...
സ്കൂളില്‍ പോവാതെ തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന മകനെ അമ്മ വഴക്കുപറഞ്ഞ് വീട്ടിലേക്ക് വിട്ടു. വീട്ടിലെത്തിയ ഉടനെ മകന്‍ ജീവനൊടുക്കി. വയനാട് മേപ്പാടിയിലാണ് ഏഴ് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേട്ടനാട് ചെമ്പോത്ര കോളനിയിലെ ബബിലാഷ് ആണ് മരിച്ചത്. കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് വീട്ടുകാർ പറയുന്നത്. മേപ്പാടി എൽ.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ബബിലാഷ്. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ബബിലാഷിനെ അമ്മ വഴക്ക് പറഞ്ഞ വീട്ടിൽ കൊണ്ടുവന്നുവെന്നും പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നുമാണ് നാട്ടുകാർ പറയുന്നത്.
വീട്ടുകാരും ബന്ധുക്കളും ചേർന്ന് ബബിലാഷിനെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സുനിത - വിനോദ് ദമ്പതികളുടെ മകനാണ് ബബിലാഷ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍