താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ഭഗവതി ക്ഷേത്ര ഉത്സവം ; അഞ്ചാം ദിവസം

2024 ഫെബ്രുവരി 19 തിങ്കൾ (അഞ്ചാം ദിവസം) 

 : പള്ളിയുണർത്തൽ, ഗണപതിഹോമം മുളപൂജ, ഉഷഃപൂജ, ശ്രീഭൂതബലി, കാഴ്ച്‌ച ശീവേലി, നവകം, പഞ്ചഗവ്യം, ഉച്ചപ്പൂജ, ശീവേലി എഴുന്നള്ളിപ്പ്.

വൈകുന്നേരം 6 മണി മുതൽ: ദീപാരാധന, മുളപൂജ, അത്താഴപൂജ, ശ്രീഭൂതബലി.

രാത്രി 7 : 30ന് ഗ്രാമബലി: ഗജവീരൻ്റെ അകമ്പടിയോടെ പള്ളിവേട്ടക്ക് പുറപ്പെടുന്നു. പള്ളിവേട്ട എഴുന്നള്ളിപ്പ് താമരശ്ശേരി ശ്രീ അയ്യപ്പഭജനമഠത്തിൽ നിന്നും വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും ഗജവീരന്റേയും അകമ്പടിയോടെ താമരശ്ശേരി ടൗൺ - ചുങ്കം വഴി രാത്രി 11 മണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.

മേളം: ശ്രീ പോരൂർ മുരളീധര മാരാരും സംഘവും

പള്ളിവേട്ട ദിവസം നടത്തുന്ന താലപ്പൊലിയിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്ന സ്ത്രീകളും കുട്ടികളും താലപ്പൊലിക്ക് ആവശ്യമായ താലവും മറ്റ് സാധനങ്ങളുമായി വൈകുന്നേരം 7 മണിക്ക് മുമ്പായി താമരശ്ശേരി അയ്യപ്പഭജനമഠത്തിൽ എത്തിച്ചേരണ്ടതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍