താമരശ്ശേരി ജ്വല്ലറി കവർച്ച നടത്തിയ പ്രതികൾക്ക് കോരങ്ങാട് മോഷണവുമായി ബന്ധമുള്ളതായി സൂചന


താമരശ്ശേരി :   ആളില്ലാത്ത സമയത്ത് കോരങ്ങാട്  വീട്ടിൽനിന്ന് പണം മോഷണം നടത്തിയ സംഭവത്തിൽ താമരശ്ശേരി ജ്വല്ലറി കവർച്ച നടത്തിയ പ്രതികൾക്ക് പങ്കുകൊള്ളതായി സൂചന . കോരങ്ങാട്  കേളമാർ കണ്ടി ബീനയുടെ വീട്ടിൽ കഴിഞ്ഞ ഡിസംബറിലാണ് മോഷണം നടന്നത്.  അലമാരയിൽ സൂക്ഷിച്ച 10000 രൂപ മോഷണം പോയിരുന്നു.  വീട്ടിലെ പണിയായുധം ഉപയോഗിച്ചാണ് മോഷണം നടത്തിയത്.


വൈകിട്ട് 6:30ന് ബീനയും മകനും അമ്പലത്തിൽ ഭജനക്ക്   പോയ സമയത്താണ്  വീടിന്റെ   വാതിൽ  തകർത്താണ് മോഷ്ടാവ് അകത്തു കയറിയത് വീട്ടിനുള്ളിലെ അലമാരയും കുത്തിപ്പൊളിച്ചനിലയിൽ കണ്ടെത്തിയിരുന്നു.കേസ് താമരശ്ശേരി പോലീസ് അന്വേഷിച്ചു വരികയായിരുന്നു .
താമരശ്ശേരി ജ്വല്ലറി കവർച്ച അന്വേഷണസംഘം ചോദ്യം ചെയ്യില്ലാണ് സൂചന ലഭിച്ചത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍