അൽമാഹിർ അറബിക് അക്കാദമിക് അവാർഡ് ജേതാക്കൾ

കട്ടിപ്പാറ : കേരള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അൽ മാഹിർ അറബിക് സ്കോളർഷിപ്പ്  ജില്ലാ തല മത്സരത്തിൽ കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ നിന്നും മുഹമ്മദ് ഫൈസ്, ഷിഫ ഷെറിൻ, ഷിഫ ഫാത്തിമ എന്നിവർ ജേതാക്കളായി. മറ്റു രണ്ടു കുട്ടികൾക്ക് ഓരോ പോയൻ്റിൻ്റെ കുറവിൽ മാത്രമാണ് വിജയം നഷ്ടമായത്.
 കെ സി ശിഹാബിൻ്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന അലിഫ് അറബിക് ക്ലബ്ബിൻ്റെ ചിട്ടയായ പ്രവർത്തനങ്ങളാണ് സ്കൂളിന് മിന്നും വിജയം സമ്മാനിച്ചതെന്ന് ഹെഡ്മാസ്റ്റർ അബു ലൈസ് തേഞ്ഞിപ്പലം പറഞ്ഞു.
  വാർഡ് മെമ്പറും ചീഫ് പ്രമോട്ടറുമായ എ കെ അബൂബക്കർ കുട്ടി, പിടിഎ പ്രസിഡണ്ട് നൗഷാദ് ആറ്റു സ്ഥലം, മദർ പി ടി എ പ്രസിഡണ്ട് ഷഹന റൂബി, SSG ചെയർമാൻ അലക്സ് മാത്യു, സലാം മാസ്റ്റർ കോളിക്കൽ, ലിമ മുഹമ്മദ്, അബ്ദുള്ള മലയിൽ, ഡോ. റഹിം കളത്തിൽ ഷമീം വാവാട് ,സുബൈർ പെരിങ്ങോട്,റഹിം മണ്ണിൽ കടവ്, സഫീർ പേരാമ്പ്ര, നിയാസ് നെച്ചൂളി, ഹാരിസ് പി.ടി മുതലായവർ വിജയികളെ അഭിനന്ദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍