താമരശ്ശേരി ജ്വല്ലറി കവർച്ച; ഇന്നലെ പിടിയിലായ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി: രണ്ടാഴ്ച ക്കുള്ളിൽ മുഴുവൻ പ്രതികളെയും പിടികൂടി പോലീസ്'
താമരശ്ശേരി റനാ ഗോൾഡിൽ കവർച്ച നടത്തിയ സംഘത്തിലെ മൂന്നുപേരും പിടിയിലായി. നേരത്തെ അറസ്റ്റിലായ മുഖ്യ പ്രതി നവാഫിൻ്റെ സംഹാദരൻ നിസാർ, സുഹൃത്ത് മുഹമ്മദ് നിഹാൽ എന്നിവരെയാണ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കവർന്ന സ്വർണത്തിൻ്റെ ഭൂരിഭാഗവും പ്രതികളിൽ നിന്നും കണ്ടെടുത്തു.
ജനുവരി 24.ന് പുലർച്ചെ ഒരു മണിക്കും അഞ്ചരക്കും ഇടയിലാണ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നും 25 മീറ്റർ മാത്രം അകലെയുള്ള റന ഗോൾഡിന്റെ ചുമർ തുരന്ന് ഉള്ളിൽ കയറിയ കവർച്ച സംഘം സി സി ടി വി ക്യാമെറയിൽ പെയിന്റ് സ്പ്രേ ചെയ്ത ശേഷം ലോക്കർ മുറിച്ച് 50 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ കളവ് നടത്തിയത്.നാല് മണിക്കൂറോളം ജ്വല്ലറി ക്കുള്ളിൽ ചിലവഴിച്ചാണ് പ്രതികൾ കളവ് നടത്തിയത്.
താമരശ്ശേരി മുതൽ കോഴിക്കോട്, കൊണ്ടോട്ടി വരെ 100 ഓളം CCTV ക്യാമറകൾ പോലീസ് പരിശോധിച്ചുവെങ്കിലും ആദ്യം പ്രതികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല.തുടർന്ന് താമരശ്ശേരിയിൽ തന്നെയുള്ള മുൻകുറ്റവാളികളെ കുറിച്ച് നടത്തിയ അന്വേഷണത്തിനിടെ നവാഫിന്റെ കുടുംബം താമരശ്ശേരിയിൽ വാടകക്ക് താമസിക്കുന്നതായി പോലീസ് മനസിലാക്കുന്നത്. വാടകക്ക് താമസിക്കുന്നവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെ പ്രതി പെട്ടെന്ന് വീട് ഒഴിഞ്ഞു പോയതും സംശയത്തിനിടയാക്കി.
നവാഫും ഭാര്യയും കൊടുവള്ളി പറക്കുന്ന് എന്ന സ്ഥലത്തും സഹോദരന്മാരും ഉമ്മയും താമരശ്ശേരി ടൗണിലും ഉള്ള കോർട്ടേഴ്സിലുമാണ് വാടകക്ക് താമസിച്ചിരുന്നത്. ഇയാളും സഹോദരൻ നിസാറും മറ്റൊരു പ്രതി കോഴിക്കോട് ഒളവണ്ണ സ്വദേശി മുഹമ്മദ് നിഹാലും ചേർന്നാണ് കവർച്ച നടത്തിയത്.
ഡിസംബർ 28-ന് രാത്രിയാണ് ഇതേ സംഘം ഈങ്ങാപ്പുഴയിലുള്ള കുന്നുമ്മൽ ജ്വല്ലറിയുടെ പിൻഭാഗം ചുമർ തുരന്നു ഉള്ളിൽ കയറിയത്. ലോക്കർ തകർക്കാൻ കഴിയാത്തതിനാൽ
കർക്കാൻ കഴിയാത്തതിനാൽ 500 ഗ്രാം വെള്ളി ആഭരണങ്ങളും പതിനായിരം രൂപയും കവർച്ച ചെയ്യുകയായിരുന്നു.
റന ഗോൾഡിൽ കവർച്ച ചെയ്ത ഭൂരിഭാഗം സ്വർണ്ണം പ്രതികളുടെ കൈയിൽ വ നിന്നും പോലീസ് കണ്ടെടുത്തു.
2020-ൽ താമരശ്ശേരിയിൽ മൊബൈൽ ഫോൺ മോഷണം നടത്തിയതിനു നവാഫ് ഒരു മാസം ജയിലിൽ കിടന്നിരുന്നു.
ഇയാളും സഹോദരനും ചേർന്ന് താമരശ്ശേരി കോരങ്ങാട് കെപി ചിപ്സ് എന്ന കട നടത്തിവന്നത്.
പെട്ടെന്ന് പണം ഉണ്ടാക്കുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനും വേണ്ടിയാണു കളവ് നടത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍