പുൽപ്പള്ളിയിൽ മാരക ലഹരി മരുന്നുമായി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ.
വൈത്തിരി: മാരക ലഹരിമരുന്നുമായി സ്‌കൂൾ പ്രിൻസിപ്പൽ പിടിയിൽ.
പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജയരാജിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
ജയരാജിൽ നിന്ന് 0.26 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. താമരശ്ശേരിയിൽ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷൻ ജംക്ഷനിൽ വച്ച് വാഹനം തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോൾ ഷർട്ടിന്റെ പോക്കറ്റിൽ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്.
ബത്തേരി സ്വദേശിയായ മുഷ്‌താഖിൽ നിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ നിന്ന് പൊലീസിന് മനസിലായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍