തിരുവമ്പാടിയിൽ വെടിയുണ്ടകളുമായി യുവാവ് പിടിയില്‍

തിരുവമ്പാടിയിൽ വെടിയുണ്ടകളുമായി യുവാവ് പൊലീസിൻ്റെ പിടിയിൽ. പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജാണ് അറസ്റ്റിലായത്. ‌തോക്കിൽ ഉപയോഗിക്കുന്ന 16 വെടിയുണ്ടകളും 755 മെറ്റൽ ബോളുകളും പ്രതിയുടെ വീട്ടിൽ നിന്നും വെള്ളയിൽ പൊലീസ് പിടിച്ചെടുത്തു.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രതിയുടെ വീട്ടിൽ ഇന്നലെ വൈകുന്നേരം തിരുവമ്പാടി സിഐ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ആം ആക്ട് പ്രകാരമുള്ള വിവിധ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍