കോട്ടയിൽ ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിന് കൊടിയേറി
താമരശ്ശേരി കോട്ടയിൽ ലക്ഷ്മീ നരസിംഹമൂർത്തീ ഭഗവതിക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിന് തന്ത്രി പാടേരി വാസുദേവൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറിയപ്പോൾ.
താമരശ്ശേരി: താമരശ്ശേരി കോട്ടയിൽ ലക്ഷ്മീ നരസിംഹമൂർത്തീ ഭഗവതിക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിന് തന്ത്രി പാടേരി വാസുദേവൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറി. 22-വരെ നീളുന്ന ഉത്സവാഘോഷത്തിന്റെ ഭാഗമായി സംഗീതകച്ചേരി, നൃത്തപരിപാടികൾ എന്നിവ നടക്കും. 16 മുതലുള്ള ഉത്സവദിനങ്ങളിൽ വൈകീട്ട് ആറ് മണിയ്ക്ക് പോരൂർ മുരളീധര മാരാരും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളം നടക്കും.
16-ന് രാവിലെ എട്ടിന് ഉത്സവബലി ദർശനവും 17-ന് രാത്രി നാട്യസമർപ്പണം ഉൾപ്പെടെയുള്ള വിവിധ പരിപാടികളും നടക്കും. 18-ന് പുതുപ്പാടി മുദ്ര കലാവേദിയുടെ 'കളരിവിളക്ക്' നാടകം അരങ്ങേറും. 19-ന് രാത്രി ഏഴരയ്ക്ക് പള്ളിവേട്ട എഴുന്നള്ളിപ്പ് നടക്കും. പാട്ടുത്സവം 20, 21, 22 തീയ്യതികൡലായി നടക്കും. 20-ന് രാവിലെ 11 ന് ഭഗവതികളംപാട്ടും തിരുവായുധം വെക്കലും നടക്കും.
21-ന് വൈകീട്ട് നാലരയ്ക്ക് വലിയവട്ടളം ഗുരുതിയും രാത്രി ഒമ്പതിന് കണ്ണിക്കൽ കരുമകൻ ക്ഷേത്രത്തിൽ കളമെഴുത്തും നടക്കും. സമാപനദിനമായ 22-ന് രാത്രി ഏഴിന് മെഗാഷോയും, ഒമ്പത് മുതൽ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കളമെഴുത്തും നടക്കും.
ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ബുധനാഴ്ച കോരങ്ങാട് അങ്ങാടിയിൽ നിന്നും ക്ഷേത്രത്തിലേക്ക് കലവറ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍