ഉറുദു ദിനം ആഘോഷിച്ചു.

താമരശ്ശേരി : ജിവിഎച്ച് എസ് എസ് താമരശ്ശേരിയിൽ ഉറുദു ദിനം ആഘോഷിച്ചു.ജിവിഎച്ച്എസ്എസ് താമരശ്ശേരിയിൽ ആവാസ് ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉറുദു ദിനം ആഘോഷിച്ചു.
ചടങ്ങിൽ ഉറുദു മാഗസിൻ 'ഗുൽഷൻ' പ്രകാശനം ചെയ്തു.അല്ലാമ ഇഖ്ബാൽ ഉറുദു ടാലൻറ് ടെസ്റ്റ്  വിജയികൾക്കും ജില്ലാതല ഉറുദു സോക്കർ ധമാക്ക വിജയികൾക്കും  മൊമെന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു .ഗസൽ ഗായകൻ മുഹമ്മദ് സിനാൻ ഗസൽ ആലാപനം നടത്തി. 


ഉറുദു അധ്യാപിക ഷാഹിദ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാന അധ്യാപിക ഗീതാമണി ടി.പി.  മുഖ്യപ്രഭാഷണം നടത്തി. അധ്യാപക രക്ഷാകർതൃ സമിതി വൈസ് പ്രസിഡണ്ട് വിനോദ് അധ്യക്ഷത വഹിച്ചു. കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സലാം മലയമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സബ്ജക്റ്റ് കൗൺസിൽ കൺവീനർ അബ്ദുൽ നാസർ സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം എന്നിവർ ആശംസകൾ നേർന്നു .ഷാബു കെ.  നന്ദി പ്രകാശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍