സൗജന്യ തൊഴില്‍ മേള ശനിയാഴ്ച താമരശ്ശേരിയില്‍

താമരശ്ശേരി | ഗ്രാന്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭാസ ശൃംഖലയായ ജി-ടെക്  കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ താമരശ്ശേരി സെന്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ തൊഴില്‍ മേള ശനിയാഴ്ച താമരശ്ശേരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താമരശ്ശേരി കാരാടി ഗവ. യു പി സ്‌കൂളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 3 മണി വരെ നടക്കുന്ന മേളയില്‍ 75-ല്‍ പരം കമ്പനികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. എസ് എസ് എല്‍ സി മുതല്‍ ഏത് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും 4 അഭിമുഖങ്ങളില്‍ വരെ പങ്കെടുക്കാം. ആയിരത്തിലധികം ഒഴുവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കും. അഞ്ച് കോപ്പി ബയോഡാറ്റ, രണ്ട് കോപ്പി ഫോട്ടോ, സര്‍ട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതമാണ് ഹാജറാവേണ്ടത്. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുറമെ തല്‍സമയം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും പങ്കെടുക്കാനാവും. വിശദ വിരങ്ങള്‍ക്ക് 8593094545, 9447753725 എന്നീ നമ്പറുകലില്‍ ബന്ധപ്പെടാം.  
ഗ്രാന്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എജ്യുക്കേഷന്‍, ഐ ടി എക്സ്പോ ഇന്ന് ആരംഭിക്കും. താമരശ്ശേരി കാരാടിയിലെ സി എച് മാളില്‍ നടക്കുന്ന എക്സ്പോ ഉച്ചക്ക് രണ്ടുമണിക്ക് ഡോക്ടര്‍ എം കെ മുനൂര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസത്തെ എക്സ്പോ ഞായറാഴ്ച സമാപിക്കും. റോബോട്ടിക്, എ ഐ മേഖലകളിലെ പുതിയ സാധ്യതകള്‍ ഉള്‍പ്പെടെ പരിചയപ്പെടാന്‍ അവസരമുണ്ടാവുമെന്നും വിദഗ്ദരുടെ ക്ലാസുകള്‍ നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ ഹാഫിസ് റഹ്‌മാന്‍, ജി-ടെക് മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ സാദിക്, ഡയറക്ടര്‍ നൗഷാദ് നരിക്കുനി, ഏരിയ മാനേജര്‍ കെ കെ അമീന്‍, സെന്റര്‍ മാനേജര്‍ കെ ബി വിനീഷ് എന്നിവര്‍ താമരശ്ശേരി പ്രസ് ഫോറം മീഡിയ ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍