വന സംരക്ഷണ സന്ദേശ യാത്ര നടത്തി

.
 പുതുപ്പാടി ഗവൺമെന്റ് എച്ച് എസ് എസ് ,എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വന സംരക്ഷണ സന്ദേശ യാത്ര നടത്തി.
 കാട്ടുതീ തടയുക, നീരുറവകൾ സംരക്ഷിക്കുക, കാടിന്റെ ജൈവവൈവിധ്യം നിലനിർത്തുക, ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ മുൻ നിര്‍ത്തിയാണ് സന്ദേശയാത്ര സംഘടിപ്പിച്ചത്, ഈങ്ങാപ്പുഴയിൽ നിന്ന് ആരംഭിച്ച യാത്ര എച്ച് എം ശ്യാംകുമാർ സർ ഫ്ലാഗ് ഓഫ് ചെയ്തു  4 കിലോമീറ്റർ സഞ്ചരിച്ച് യാത്ര കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ സമാപിച്ചു.പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് നിർവഹിച്ചു വാർഡ് മെമ്പർ ഡെന്നി വർഗീസ് അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ പ്രിയപ്രോതാസിസ്, പി ടി എ പ്രസിഡണ്ട് പി കെ ബാബു, വികസന സമിതി ചെയർമാൻ ബിജു വാചാലിൽ, വൈസ് ചെയർമാൻ പി കെ മുഹമ്മദലി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ ൻ ബിജി, ദിവ്യ 
രാമചന്ദ്രൻ  എന്നിവർ പ്രസംഗിച്ചു.ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിതിൻ കെ എസ്, വിജയകുമാർ എൻ സി എന്നിവർ ക്ലാസെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍