പൂനൂർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവർക്കെതിരെ യുവാവിന്റെ പരാക്രമം
താമരശ്ശേരി :പൂനൂരില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് നേരെ യുവാവിന്റെ പരാക്രമം .
പൂനൂർ ഷൈൻ ഹോട്ടലിൽ കഴിഞ്ഞ ദിവസം ഉച്ചയോടെ ഭക്ഷണം കഴിക്കാൻ എത്തിയ കോളിക്കൽ സ്വദേശി അദ്നാൻ സഖാഫി കട്ടിപ്പാറ സ്വദേശി മുഹമ്മദ് എന്നിവർക്കെതിരെ യുവാവ് യാതൊരു പ്രകോപനമില്ലാതെ അക്രമം ഉണ്ടായത് .
യുവാവിനെ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും അസഭ്യ വര്‍ഷവും ഭീഷണിയും തുടര്‍ന്നു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ബാലുശ്ശേരി പോലീസിൽ കോളിക്കൽ സ്വദേശി യുവാവിനെതിരെ പരാതി നൽകിയതായി അദ്നാൻ സഖാഫി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍