കോരങ്ങാട് പി സി മുക്കിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്
താമരശ്ശേരി: സംസ്ഥാനപാതയിൽ പി സി മുക്കിൽ സ്‌കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് രണ്ടുപേർക്ക് പരുക്ക്.
സ്കൂട്ടർ യാത്രികരായ ബാലുശ്ശേരി കരുമല ചിറ്റാരിക്കുന്നുമ്മൽ ചന്ദ്രബാബു, മകൾ അമൃത എന്നിവർക്കാണ് പരുക്കേറ്റത്.കൊടുവള്ളിയിൽ പി എസ് സി പരീക്ഷയ്ക്കായി മകളുമായി പോകുകയായിരുന്ന ചന്ദ്രബാബുവിന്റെ സ്കൂട്ടറിൽ അതേ ദിശയിൽ വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍