മതസൗഹാർദ വേദിയായി വാപ്പനാംപൊയിൽ ജുമാ മസ്ജിദ്
താമരശ്ശേരി: പുതുക്കിപ്പണിത കോരങ്ങാട് വാപ്പനംപൊയിൽ മഹല്ല് ജുമാമസ്ജിദ്
ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ സംഗമ പരിപാടിയിൽ ജാതിമതഭേദമന്യേ നാട്ടുകാർ പങ്കെടുത്തതോടെ
ജനകീയമായി മാറി.75ത്തിലധികം
വീടുകളാണ് ഈ ജുമാ മസ്ജിദിന്
കീഴിലുള്ളത്. 65 ലക്ഷം രൂപ
വിനിയോഗിച്ചാണ് പള്ളിയുടെ നിർമാണം
പൂർത്തിയാക്കിയത്.
വ്യാഴാഴ്ച വൈകിട്ട് നാലുമണി മുതൽ
സംഘടിപ്പിച്ച മതസൗഹാർദ സംഗമ
പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു.
മത, രാഷ്ട്രീയ, കക്ഷി ഭേദമന്യേ
സ്ത്രീകളടക്കം നാട്ടുകാർക്ക് മുഴുവൻ പള്ളിയുടെ അകത്തു കയറി സന്ദർശിക്കാനുള്ള അവസരവും നൽകിയിരുന്നു. മതസൗഹാർദ സംഗമത്തിന് വാപ്പനാംപൊയിൽ മഹല്ല് ഖത്തിബ് അബ്ദുൽ വദൂദ് സഖാഫി നേതൃത്വം നൽകി.
വെള്ളിയാഴ്ച അസർ നിസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി പള്ളിയുടെ ഉദ്ഘാടനം നിർവഹിക്കും
മത, സാംസ്കാരിക, സാമൂഹിക രംഗത്തെ
പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്ന്
നിർമാണ കമ്മിറ്റി ചെയർമാൻ അഷ്റഫ്
അറിയിച്ചു.
കോരങ്ങാട് ന്യൂസ് റിപ്പോർട്ടർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍