താമരശ്ശേരിയിൽ കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി
താമരശ്ശേരി: മുതലാളി പൈസ തരാൻ പറഞ്ഞെന്ന് വിശ്വസിപ്പിച്ചു യുവാവ് തട്ടിയത് 2500രൂപ.താമരശ്ശേരി കാരാടി സ്കൂളിനു മുൻവശത്തെ ഡ്രൈ ഫ്രൂട്ട് കടയിൽ നിന്നാണ് വിദഗ്ധ മായ രീതിയിൽ യുവാവ് സെയിൽസ് മാനിൽ നിന്നും പണം കൈക്കലാക്കി മുങ്ങിയത്.നല്ല സ്മാർട്ട് ആയി ദൂരെ നിന്നും നടന്നു വന്നു നേരെ കടയിൽ കയറി മുതലാളി യെ ചോദിച്ചു, സ്ഥലത്ത് ഇല്ലെന്ന് പറഞ്ഞപ്പോൾ പുറത്തിറങ്ങി മൊബൈൽ ഫോൺ വിളിക്കുന്നതായി അഭിനയിച്ച ശേഷം കടയിൽ കയറി മുതലാളി 2500 രൂപ തരാൻ പറഞ്ഞു എന്ന് പറഞ്ഞു.ഒന്നും ആലോചിക്കാതെ യുവാവ് പറഞ്ഞത് സത്യമാണെന്ന് കരുതി പണം നൽകുകയായിരുന്നു.ഇതോടെ യുവാവ് അവിടെ നിന്ന് മുങ്ങി.യുവാവിന്റെ ദൃശ്യം സി.സിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഇതിനുമുമ്പും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതായി വിവരമുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍