കോഴിക്കോട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

കോഴിക്കോട്  കെ.എസ്.ആർ.ടി.സി ബസും ബൈക്കുമിടിച്ച് രണ്ട്  വിദ്യാർത്ഥികൾ മരിച്ചു.  പരീക്ഷ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുകയാണ് അപകടം.മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്ന് നിലംകോടൻ വീട്ടിൽ സലാമിൻ്റെ മകൻ ഫായിസ് അലി (22), മണ്ണാർക്കാട് പുല്ലിശ്ശേരി മുണ്ടംപള്ളി കരിമ്പനക്കൽ വീട്ടിൽ കമ്മാപ്പയുടെ മകൻ ഫർസാൻ (22) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 3.30ന് കോഴിക്കോട് കണ്ണൂർ ദേശീയപാതയിൽ ക്രിസ്ത്യൻ കോളജ് ജംഗ്ഷനിലാണ് അപകടം.

ഗാന്ധി റോഡിൽ നിന്ന് വന്ന ബൈക്കിൽ കണ്ണൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി. ബസ് ഇടിക്കുകയായിരുന്നു. സാജിതയാണ് ഫായിസിന്റെ മാതാവ്. സഹോദരി: ഫസ്ന . ജാസ്മിനാണ് ഫർസാന്റെ മാതാവ്. സഹോദരങ്ങൾ: ഹന, ഹംല. നഗരത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഇരുവരും പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍