പത്താംക്ലാസുകാരനെ സഹപാഠികള്‍ വളഞിട്ട് മര്‍ദിക്കുന്നു. പിടിച്ചുമാറ്റാനെത്തിയ പെണ്‍കുട്ടിക്കും ചവിട്ട്
വാട്സ്ആപ്പിലൂടെ അമ്മയ്ക്ക് അയച്ചുകിട്ടിയ വിഡിയോ കണ്ടവരെല്ലാം ഞെട്ടി. ഒരു പത്താംക്ലാസുകാരനെ സഹപാഠികള്‍ വളഞിട്ട് മര്‍ദിക്കുന്നു. അടിയും ഇടിയും ചവിട്ടും ഒടുവില്‍ നിലത്തിരുന്ന വിദ്യാര്‍ത്ഥിയെ വീണ്ടും മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ ജനുവരി 13ന്
തിരുവനന്തപുരം പോത്തൻകോട് ആണ് സംഭവം. മർദന വീഡിയോ വിദ്യാർഥിയുടെ അമ്മയ്ക്ക് ലഭിച്ചപ്പോഴാണ് വീട്ടുകാർ കാര്യമറിയുന്നത്. ട്യൂഷൻ കഴിഞ്ഞു മടങ്ങവെ വിദ്യാഥിയെ സഹപാഠി ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു കൊണ്ടു പോവുകയായിരുന്നെന്ന് അമ്മ പറയുന്നു.
തുടർന്നാണ് മൂന്നു വിദ്യാർഥികൾ ചേർന്ന് അടിക്കുകയും ചവിട്ടുകയും ചെയ്തത്. ക്ലാസിൽ വച്ച് സഹപാഠിയായ വിദ്യാർഥിനിയുമായുണ്ടായ വഴക്കാണ് മർദനത്തിൽ കലാശിച്ചത്. പുറത്തു പറഞ്ഞാൽ വീണ്ടും മർദിക്കുമെന്ന് വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയതിനാലാണ് പറയാതിരുന്നതെന്നാണ് കുട്ടിയുടെ മൊഴി. മർദനത്തിനുശേഷം വിദ്യാർഥിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും തൊട്ടടുത്ത ആശുപത്രിയിൽ പലതവണ ചികിത്സ തേടിയെന്നുംകുട്ടിയുടെ മാതാവ് പറഞ്ഞു. ഈ സംഭവത്തിനു ശേഷം കടുത്ത തലവേദനയും ശ്വാസംമുട്ടലും കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നെന്നും അമ്മ പറയുന്നു. സംഭവത്തില്‍ കുടുംബം പൊലീസിൽ പരാതി നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍