കത്തി കുത്തുകേസിലെ പ്രതികൾ അറസ്‌റ്റിൽ

കൊടുവള്ളി . കെഎംഒ സ്‌കൂൾ പരിസരത്ത് ഈ മാസം 4ന് യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ രണ്ട് പേർക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികളായ കൊടുവള്ളി മാനിപുരം വാരിക്കാട്ടിൽ പൂജ എന്നറിയപ്പെടുന്ന ജംഷാദിനെയും, ഈറോലി എന്നറിയപ്പെടുന്ന തമീമിനെയും കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശികളായ സജീർ, ആഷിക്ക് എന്നിവർക്കാണ് കുത്തേറ്റത്. വാക്കേറ്റത്തിനൊടുവിൽ ജംഷാദും, തമീമും. മറ്റൊരു പ്രതിയായ മാനുവും സംഘടിച്ചെത്തുകയും ജംഷാദ് സജീറിനെയും ആഷിക്കിനെയും കൈയ്യിൽ കരുതിയ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാനു പൊലീസ് പിടിയിലായിട്ടില്ല. കുത്തേറ്റ ആഷിഖിൻ്റെ കുടൽ പുറത്തു ചാടുകയും ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ച ഇരുവർക്കും അഞ്ചു മണിക്കൂർ നീണ്ട അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെത്തുടർന്നാണ് ജീവൻ രക്ഷിക്കാനായത് കൊടുവള്ളി മാനിപുരം വാരിക്കാട്ടിൽ പൂജ എന്നറിയപ്പെടുന്ന ജംഷാദിനെയാണ് ബുധനാഴ്‌ച രാവിലെ മാനിപുരത്തുവെച്ചാണ് കൊടുവള്ളി ഇൻസ്പെക്ടർ സി.ഷാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത് താമരശ്ശേരി ഡിവൈഎസ്‌പി പി പ്രമോദിൻ്റെ മേൽനോട്ടത്തിൽ എസ്ഐമാരായ ജിയോ സദാനന്ദൻ, പി പ്രകാശൻ, എഎസ്ഐമാരായ കെ. ശ്രീജിത്ത്, സപ്നേഷ്, സിവിൽ പോലീസ് ഉദ്യോഗസ്‌ഥരായ ഷെഫീഖ് നീലിയാനിക്കൽ, അജിൽ ഗോപാൽ, എം. സത്യരാജ്, കെ. ജിനീഷ്, ഹോം ഗാർഡ് വാസു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍