ഐ.ആര്‍.എം.യു ബാലുശ്ശേരിമേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

ബാലുശ്ശേരി : അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.ആർ.എം.യു. (ഇന്ത്യൻ റിപോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂനിയൻ) ബാലുശ്ശേരി മേഖല കൺവെൻഷൻ നടത്തി.

ബാലുശ്ശേരി റസ്റ്റ് ഹൗസിന്റെ സമീപത്തെ കെ. പോപ് ( Kpop   cafe )ചേർന്ന കൺവെൻഷൻ ജില്ലാ പ്രസി‍ന്റ് കുഞ്ഞബ്ദുല്ല വാളൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രെഷറർ കെ.ടി. റഷീദ് വിഷയാവതരണം നടത്തി. സതീഷ് . എ.പി കൂട്ടാലിട  അധ്യക്ഷത വഹിച്ചു. പ്രജീഷ് കുമാർ ബാലുശ്ശേരി സ്വാഗതവും  നൗഷാദ് മങ്കയം നന്ദിയും പറഞ്ഞു.

ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനും ഇൻഷുറൻസ് പദ്ധതിയെ പറ്റിയും ജില്ലാ ഭാരവാഹി രഘുനാഥ് പുറ്റാട് വിശദീകരിച്ചു.
ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനും ഇൻഷുറൻസ് പദ്ധതിയിൽ അംഗ ങ്ങളാവാനും യോഗം തിരുമാനിച്ചു.

ഭാരവഹികളായി  നൗഷാദ് മങ്കയം (പ്രസിഡന്റ്), സതീഷ് . എ.പി. കൂട്ടാലിട(സെക്രട്ടറി) കോരങ്ങാട് ഓൺലൈൻ ന്യൂസ് റിപ്പോർട്ടർ രമനീഷ് (ട്രഷറർ), പ്രജീഷ് കുമാർ ബാലുശ്ശേരി (ജോയൻ്റ് സെക്രട്ടറി), ആദർശ് മാർ വൽ(വൈസ് പ്രസിഡന്റ്)എന്നിവരെ തിരഞ്ഞെടുത്തു.11 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.

IRMU organized the Balussery Region Convention......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍