സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തി


ചേർത്തലയിൽ സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തി. കടക്കരപ്പിള്ളി സ്വദേശി ആരതിയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഭര്‍ത്താവ്  ശ്യാംജിത്താണ് യുവതിയുടെ സ്കൂട്ടർ തടഞ്ഞ് തീവച്ചത്. ചേർത്തല താലൂക്ക് ആശുപത്രിക്ക് സമീപമാണ് സംഭവം. സംഭവത്തില്‍ ശ്യാംജിത്തിനും പൊള്ളലേറ്റു. ഇരുവരെയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരിയാണ് ആരതി. കുടുംബ വഴക്കാണ് കാരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍