"പനോര ജിദ്ദ "പൂനൂരിൻ്റെ പുതിയ കൂട്ടായ്മ നിലവിൽ വന്നു.

പൂനൂർ:ജിദ്ദയിലെ പൂനൂർ നിവാസികൾക്കായി 'പനോര ജിദ്ദ' (പൂനൂർ ഏരിയ നോൻ-റെസിഡന്റ്സ്‌ അസോസ്സിയേഷൻ) എന്ന  പേരിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചു. സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മത ബിസിനസ് മേഖലയിലെ പ്രമുഖർ പങ്കെടുത്ത പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ജീവിതാഭിലാഷങ്ങൾ നേടിയെടുക്കുന്നതിനിടയിൽ നാടിനും നാട്ടുകാർക്കും വേണ്ടി സാമൂഹികമായി ഇടപെടുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുന്നതിനും വേണ്ടിയാണ് പുതിയ കൂട്ടായ്മയാണ് രൂപീകരിച്ചിരിക്കുന്നത്.

ഒ.പി സലാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പിടി റഹൂഫ്‌ ഉദ്ഘാടനവും ബാഖവി ഉസ്ഥാദ്‌ കട്ടിപ്പാറ പ്രാർത്ഥന നടത്തി.  പ്രവാസികളും കൂട്ടാഴ്‌മ കൊണ്ടുള്ള ഗുണങ്ങളും എന്നവിഷയത്തിൽ ശിഹാബ് താമരക്കുളം സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തി. വി.സി മജീദ്‌ കൂട്ടായ്മയുടെ  ലോഗോയും പി.ടി റഹീം പേരും പ്രകാശനം ചെയ്തു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളോടേയും സംഗമം ശ്രദേയമായി.

ഭാരവാഹികൾ- എം പി അബ്ദുറഹിമാൻ (മുഖ്യരക്ഷാധികാരി), മുഹാജിർ നെല്ലിക്കൽ (പ്രസിഡണ്ട്‌) മുജീബ്‌ അവേലം (ജനറൽ സെക്രട്ടറി) സൈനുദ്ധീൻ പൂനൂർ ( ട്രഷറർ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍