മദ്യപിക്കാനെത്തിയവർ തമ്മില്‍ തർക്കം ; കൊച്ചിയില്‍ വെടിവയ്പ്


കൊച്ചി: കൊച്ചി കതൃക്കടവില്‍ ബാറില്‍ വെടിവെപ്പ്. കതൃക്കടവിലെ ഇടശ്ശേരി ബാറിന് മുന്നില്‍ വെച്ചാണ് വെടിവെപ്പുണ്ടായത്. രണ്ടു ബാര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. രാത്രി 11.30 ഓടെയായിരുന്നു സംഭവം.

ബാര്‍ ജീവനക്കാരും പുറത്ത് നിന്നും മദ്യപിക്കാനെത്തിയവരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. മദ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. വാക്കുതര്‍ക്കം രൂക്ഷമായതോടെ സംഘം എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് ബാര്‍ ജീവനക്കാരെ വെടിവെക്കുകയായിരുന്നു.

ബാര്‍ ജീവനക്കാരായ സിബിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സിബിന്റെ വയറില്‍ രണ്ടു ബുള്ളറ്റുകള്‍ തറച്ചു. അഖിലിന്റെ കാലിലാണ് വെടിയുണ്ടയേറ്റത്. ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍