അടക്ക മോഷണം പോയതായി പരാതി



താമരശ്ശേരി: കരിങ്ങമണ്ണ ചാലിൽ  സുരേഷ് ബാബുവിൻ്റെ വീടിൻ്റെ സമീപത്തായി കടയുടെ മുകൾനിലയിൽ സൂക്ഷിച്ചിരുന്ന 12000 രൂപ വില വരുന്ന മൂന്നു ചാക്ക് അടക്ക മോഷണം പോയതായി പരാതി.
മോഷണവുമായി ബന്ധപ്പെട്ട്  താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അതേസമയം താമരശ്ശേരി മേഖലയിൽ അടക്ക മോഷണം പതിവാകുന്നു ഏതാനും ആഴ്ചകൾക്കു മുമ്പ് കോരങ്ങാട് തുവ്വ ക്കുന്നിൽ നിന്ന് അടക്ക ചാക്ക് മോഷണം പോയിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍