അൽ മാഹിർ അക്കാദമിക് ടാലൻറ് അവാർഡ്

കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അറബിക് വിദ്യാർത്ഥികൾക്കായി നടത്തുന്ന അൽ മാഹിർ അക്കാദമിക് ടാലൻറ് അവാർഡ് 2024 ന് കോഴിക്കോട് ജില്ലാതലത്തിൽ കോരങ്ങാട് ജി എൽ പി സ്കൂളിലെ വിദ്യാർത്ഥികളായ അൻഷാ ഷാസ് , ഷിഫ ഷെറിൻ , ഫാത്തിമ മിൻഹ , ഫാത്തിമ ഹസ് വ എന്നിവർ അർഹരായി.

അറബി ഭാഷാശേഷിയും പൊതു വിജ്ഞാനവും സർഗ്ഗശേഷിയുംകണ്ടെത്തുന്നതിനുള്ള വൈജ്ഞാനിക പരീക്ഷയിലാണ് കുട്ടികൾ യോഗ്യത നേടിയിരിക്കുന്നത്.

സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് ടി പി, പിടിഎ പ്രസിഡണ്ട് സജിൻ താമരശ്ശേരി, എസ് എം സി ചെയർമാൻ ഹബീബ് റഹ്മാൻ , ഡോ. ഷമീർ ടി.എൻ, സുബൈദ ടീച്ചർ, മദീഹ ടീച്ചർ ,രേഷ്മ ടീച്ചർ എന്നിവർ കുട്ടികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍