" സജ്ജം" SSLC സായാഹ്ന തീവ്ര പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കൂടത്തായ്: കൂടത്തായ് സെന്റ് മേരീസ് ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് "എഡ്യൂ കെയർ ഫോട്ടോ ഫിനിഷ് "പദ്ധതിയുടെ ഭാഗമായി "സജ്ജം" SSLC വിദ്യാർഥികൾക്കുള്ള തീവ്ര പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്  ഉദ്ഘാടനം ചെയ്തു.
വൈകുന്നേരം 3. 30 മുതൽ രാത്രി 7 മണി വരെ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ S SLC പരീക്ഷ കേന്ദ്രീകരിച്ച് അധിക പഠന പിന്തുണ നൽകുന്ന പദ്ധതിയാണിത്. 

ഏറ്റവും മികച്ച നേട്ടത്തിലേക്ക് ഓരോ കുട്ടിയേയും നയിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വൈകുന്നേരം സൗജന്യ ഭക്ഷണവും നൽകുന്നുണ്ട്.

ചാവറ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ഉദ്ഘാടന ചടങ്ങിൽ എഡ്യുകെയർ കൺവീനർ സോജി തോമസ് സ്വാഗതം പറഞ്ഞു. പി. ടി. എ പ്രസിഡണ്ട് മുജീബ് കെ.കെ അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ്സ് ഷൈനി തോമസ് പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ ഷീജാ ബാബു, സ്റ്റാഫ് സെക്രട്ടറി വി. സുധേഷ് എന്നിവർ സംസാരിച്ചു. സന്തോഷ് വി അഗസ്റ്റിൻ, റീന മോൾ, സിനിമാത്യു, അജേഷ് കെ ആന്റോ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍