പുതുപ്പാടിയിൽ 63 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍
താമരശ്ശേരി:മാരക ലഹരി മരുന്നായ 63 ഗ്രാം എം ഡി എം എ യുമായി കോഴിക്കോട് റൂറൽ എസ് പി ഡോ. അർവിന്ദ് സുകുമാർ ഐ പി എസ് ന്റെ കീഴിലുള്ള പ്രത്യേക സംഘമാണ് യുവാവിനെ പിടികൂടിയത്. '.
താമരശ്ശേരി അമ്പയത്തോട് ഇരട്ടപറമ്പിൽ ആഷിക് (33) നെയാണ് ഇന്ന് വൈകിട്ട് നാലര മണിയോടെ പുതുപ്പാടി മണൽവയൽ ഒറ്റക്കരയിലുള്ള ഹോം സ്റ്റേയിൽ നിന്നും പോലീസ് പിടികൂടിയത്.
കോഴിക്കോട്, വയനാട് ജില്ലകളിൽ വില്പനക്കായി എത്തിച്ചതാണ് എം ഡി എം എ.
ബാംഗ്ലൂരിൽ നിന്നും മൊത്തമായി എത്തിച്ചു ചെറുകിട വില്പനക്കാർക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതി.വർഷങ്ങളായി പോലീസിന്റെയും എക്സൈസിന്റെയും നോട്ടപ്പുള്ളിയായിരുന്നു ഇയാൾ.
വില്പനക്കായി ചെറുപ്പക്കാരുടെ ഒരു സംഘവും ഇയാൾക്കുണ്ടായിരുന്നു.
താമരശ്ശേരി കേന്ദ്രീകരിച്ചുള്ള മയക്കു മരുന്ന് സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
കോഴിക്കോട്, മുക്കം ഭാഗങ്ങളിലെ കോളേജ് വിദ്യാർത്ഥികൾക്കിടയിലും ഇയാൾ മയക്കു മരുന്ന് വില്പന നടത്തുന്നുണ്ട്.താമരശ്ശേരി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 32 ഗ്രാം വ്യാജ സ്വർണ്ണം പണയം വെച്ച് ഒരു ലക്ഷത്തി അറുപതിനായിരം രൂപ തട്ടിപ്പ് നടത്തിയതിനു
ഡിസംബർ മാസത്തിൽ ഇയാൾക്കെതി രെ താമരശ്ശേരി സ്റ്റേഷനിൽ കേസുണ്ടായിരുന്നു. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ
റിസോർട്ടുകളിലും ക്വാർട്ടേഴ്‌സുകളിലും മാറി താമസിക്കുകയാണ് ഇയാളുടെ പതിവ്.പിടികൂടി യ മയക്കുമരുന്നിനു വിപണിയിൽ മൂന്നു ലക്ഷം രൂപ വരും.
താമരശ്ശേരി ഡി വൈ എസ് പി, പി.പ്രമോദിന്റെ മേൽനോട്ടത്തിലാണ് പോലീസ് സംഘം പ്രവർത്തിക്കുന്നത്.
താമരശ്ശേരി എസ്.ഐ സജേഷ്.സി.ജോസ്, സ്‌പെഷൽ സ്‌ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു, ബിജു. പി, ഷിബിൽ ജോസഫ്,മനോജ്.,സീനിയർ .സി പി ഒ മാരായ ജയരാജൻ എൻ എം, ജിനീഷ് പി പി, അബ്ദുൽ റഫീഖ്.എം,സുധീഷ്.വി,ഷിനോജ്. പി.പി,ലിനീഷ്.പി കെ, രാകേഷ്. എ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍