തൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു; 39 ഫ്ളൈയിംഗ് സ്‌ക്വാഡുകളും 26 ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകളും രംഗത്ത്
കോഴിക്കോട്:തെഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാതൃകാ പെരുമാറ്റചട്ടം കോഴിക്കോട് ജില്ലയില്‍ നിലവില്‍ വന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത വിവിധ തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവയ്ക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അദ്ദേഹം ആഹ്വാനം ചെയ്തു. പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
സമാധാനപരവുമാക്കുന്നതിനായുള്ള സെക്യൂരിറ്റി പ്ലാന്‍, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള ജനറല്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍, ഉദ്യോഗസ്ഥ വിന്യാസം, പരിശീലനം, സാധനസാമഗ്രികളുടെ വിതരണം, അടിസ്ഥാന സൗകര്യങ്ങളൊരുക്കല്‍, വാഹനങ്ങളുടെ ക്രമീകരണം, സൈബര്‍ സുരക്ഷ, വോട്ടര്‍ ബോധവല്‍ക്കരണ പരിപാടികള്‍, വോട്ടിംഗ് യന്ത്രങ്ങള്‍, പോസ്റ്റല്‍ ബാലറ്റ് ഉള്‍പ്പെടെ ബാലറ്റ് പേപ്പറുകള്‍, സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമ നിരീക്ഷണം, കമ്മ്യൂണിക്കേഷന്‍ പ്ലാന്‍ തയ്യാറാക്കല്‍, തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂം, പരാതിപരിഹാര സംവിധാനം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ക്ഷേമം, വോട്ടെടുപ്പ്- വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, ഭിന്നശേഷി വോട്ടര്‍മാരുടെ കാര്യങ്ങള്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ ഹര്‍ഷില്‍ കുമാര്‍ മീണ, അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജെയിന്‍, വടകര മണ്ഡലം വരണാധികാരി കൂടിയായ എഡിഎം കെ. അജീഷ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതള്‍ ജി. മോഹന്‍, വിവിധ നോഡല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍