കരിയാത്തൻകാവിൽ കട കുത്തിത്തുറന്ന് കവർച്ച ; മോഷ്ടാവ് പിടിയിൽ
ബാലുശ്ശേരി : കരിയാത്തൻകാവിൽ കട കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ മോഷ്ടാവ് പിടിയിൽ . വയപ്പുറത്ത് അഷ്റഫിൻ്റെ ഉടമസ്‌ഥതയിലുള്ള കടയിൽ നിന്ന് പത്ത് ചാക്ക് പൊളിച്ച അടക്കയും 13,000 രൂപയും കവർന്നു. ഷട്ടറിൻ്റെ പൂട്ട് തകർത്താണ് കവർച്ച നടത്തിയത്.കഴിഞ്ഞ 27ന് പുലർച്ചെ രണ്ടരയോടെയാണ് കവർച്ച നടത്തിയത്
നന്മണ്ട മണക്കാട്ട് പറമ്പത്ത് ആഷിക്കിനെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.കരിയാത്തൻ കാവ്, നന്മണ്ട, വട്ടോളി ബസാർ തുടങ്ങിയ സ്ഥലങ്ങളിലെ 20 ഓളം സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയിൽ എത്തിച്ചേർന്നത്.
പ്രതി മുമ്പും മോഷണകേസുകളിലും മറ്റും പ്രതിയാണ്.സ്ഥലത്തുനിന്നും കളവിനുപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻറെ നേത്ൃത്വത്തിൽ എസ്.ഐ നിബിൻ ജോയ്, എസ്.ഐ മുഹമ്മദ് പുതുശ്ശേരി, എ.എസ്.ഐ ബിജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രജീഷ്, ഗോകുൽ രാജ്, ജംഷിദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍