കണയങ്കോട് പാലത്തില്‍ നിന്നും ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും അഗ്നിരക്ഷാ സേനയും പൊലീസും ഒരുമണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.പാലക്കുളം സ്വദേശി രാജേഷി (41)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

പാലത്തില്‍ നിന്നും കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ പാലക്കുളം സ്വദേശിയായ യുവാവിന്റെ പേരിലുള്ളതാണ്.
കണയങ്കോട് പാലത്തിലെ ഉള്ള്യേരി ഭാഗത്തുനിന്നുള്ള രണ്ടാമത്തെ തൂണിനുസമീപത്ത് ഫോണ്‍വെച്ചതിനുശേഷം ചാടുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബാലുശ്ശേരി ഭാഗത്തുനിന്നാണ് ഇയാള്‍ കണയങ്കോട് എത്തിയത്."



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍