അവസാന പരീക്ഷയും കഴിഞ്ഞു; പടിയിറങ്ങി പത്താം ക്ലാസുകാര്‍, ഇനി വേനലവധി
താമരശ്ശേരി:ഒരു മാസം നീണ്ടു നിന്ന പത്താം ക്ലാസ് പരീക്ഷകൾ ഇന്നലെ അവസാനിച്ചു. ഇനി ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പ്. പരീക്ഷകളെല്ലാം പൊതുവേ ആശ്വാസകരമായിരുന്നെന്നാണു വിലയിരുത്തൽ. വിദ്യാർഥികൾ സെൽഫിയെടുത്തും യൂണിഫോമിൽ ഓട്ടോഗ്രാഫ് എഴുതിയും അവസാന ദിവസം ആഘോഷമാക്കി.
മാർച്ച് നാലിന് ആരംഭിച്ച പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിച്ചത്. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏപ്രിൽ മൂന്നു മുതൽ മൂല്യ നിർണയം തുടങ്ങും. 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍