കട്ടിപ്പാറ പഞ്ചായത്ത് പാലിയേറ്റീവ് സംഗമം


കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തും,ഫാമിലി ഹെൽത്ത് സെന്ററും ചേർന്ന് സംഘടിപ്പിച്ച  പെയിൻ & പാലിയേറ്റീവ് സംഗമം പുല്ലാഞ്ഞിമേട് നടന്നു. ഗ്രാമ പഞ്ചായത്തിലെ കിടപ്പ് രോഗികളുടെയും, പുറം ലോകവുമായി ബന്ധമില്ലാതെ വീടുകളിൽ ഒറ്റപ്പെട്ട് പോയവരെയും ചേർത്ത് നിർത്തുന്നതിനും, അവർക്ക് സമൂഹവുമായി ഇടപഴകുന്നതിനുള്ള സാഹചര്യവും സംഗമത്തിലൂടെ സാധിക്കുന്നു.

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ്  ഉദ്ഘാടനം നിർവ്വഹിച്ച സംഗമത്തിന് FHC മെഡിക്കൽ ഓഫീസർ Dr.സഫീന സ്വാഗതം പറയുകയും  ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ അഷ്റഫ് പൂലോട് അദ്ധ്യക്ഷം വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജിത ഇസ്മായിൽ, സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻമാരായ അനിൽ ജോർജ്, ബേബി രവീന്ദ്രൻ, ബ്ലോക്ക് മെമ്പർ കുട്ടിയമ്മ മാണി, Dr. കേശവനുണ്ണി, ഹാരിസ് അമ്പായത്തോട്, TC വാസു, ജയിംസ് ബ്രദർ, ജോർജ് വയ്പു കാട്ടിൽ,     KC ബഷീർ, അസീസ് VOT,ജനപ്രതിനിധികൾ,
JHI ഷുക്കൂർ എന്നിവർ ആശംസകൾ നേർന്നു.

സംഗമത്തിന് ആരോഗ്യ ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍